entertainment അങ്ങനെ പറയുന്നവരൊക്കെ ഇത് കാണണം! ലേബർ ക്യാമ്പുകളിലെ അവസ്ഥ വിവരിച്ച് മഞ്ജു സുനിച്ചന്‍! By malayalam.filmibeat.com Published On :: Sat, 11 Apr 2020 13:41:42 +0530 വീടിന് പുറത്തിറങ്ങാണ്ട് ഇരിക്കുമ്പോൾ ഒടുക്കത്തെ ബോറടി ആണല്ല്യോ, ഡാൽഗൊണ കോഫിയും ചക്കക്കുരു ഷേക്കും ഒക്കെ അടിച്ചു കുടിച്ചിട്ടും സമയം അങ്ങോട്ട് പോകുന്നില്ലല്ലേയെന്ന് ചോദിച്ചായിരുന്നു മഞ്ജു സുനിച്ചന്‍രെ കുറിപ്പ് തുടങ്ങുന്നത്. ശെടാ ഇനിയിപ്പോ എന്താ ചെയ്യണതെന്നും താരം ചോദിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിശദാംശങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. എങ്ങനെയെങ്കിലും ലോക്ഡൗണൊന്ന് കഴിയണം ചാടി പുറത്തിറങ്ങണം..കൊറോണ യുടെ Full Article
entertainment മലയാളികള്‍ക്ക് വിഷു ആശംസയുമായി സണ്ണി! സുരക്ഷിതരായി കുടുംബത്തോടൊപ്പം ആഘോഷിക്കൂ എന്ന് നടി By malayalam.filmibeat.com Published On :: Sun, 12 Apr 2020 10:37:26 +0530 ബോളിവുഡിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. ഗ്ലാമര്‍ റോളുകളിലൂടെയാണ് സണ്ണി ലിയോണ്‍ സിനിമയില്‍ തിളങ്ങിയത്. മമ്മൂട്ടിയുടെ മധുരരാജയിലൂടെയാണ് കഴിഞ്ഞ വര്‍ഷം സണ്ണി മലയാളത്തിലും അരങ്ങേറിയത്. കേരളത്തില്‍ ലഭിച്ച സ്വീകരണത്തെക്കുറിച്ച് മുന്‍പ് നടി മനസു തുറന്നിരുന്നു. ഒരു ഉദ്ഘാടനത്തിന് വന്നപ്പോള്‍ ലഭിച്ച വലിയ സ്വീകരണത്തെക്കുറിച്ചായിരുന്നു നടി പറഞ്ഞത്. ഇപ്പോഴിതാ മലയാളികള്‍ക്ക് വിഷു Full Article
entertainment വിഷമഘട്ടങ്ങളിലൂടെ ഒന്നിച്ച് കടന്നുപോയവരാണ് നമ്മള്‍! എത്രയോ തവണ കെട്ടിപ്പിടിച്ച് കരഞ്ഞിരിക്കുന്നു By malayalam.filmibeat.com Published On :: Sun, 12 Apr 2020 14:44:21 +0530 തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികമാരായി തിളങ്ങിയ താരങ്ങളാണ് സുഹാസിനിയും രേവതിയും. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ഇരുവരും അഭിനയിച്ചിരുന്നു. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ച താരങ്ങള്‍ പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമുളള നടിമാരാണ്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഇരുവരും. രേവതിയുമായുളള സൗഹൃദത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സുഹാസിനി മനസു തുറന്നിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു കൂട്ടുകാരിയെക്കുറിച്ച് നടി Full Article
entertainment 'ഈ വര്‍ഷത്തെ എറ്റവും നല്ല ഓര്‍മ്മകളിലൊന്ന്'! വീഡിയോ പങ്കുവെച്ച് റിമി ടോമി By malayalam.filmibeat.com Published On :: Sun, 12 Apr 2020 16:04:16 +0530 ഗായികയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. നടിയുടെതായി സംപ്രേക്ഷണം ചെയ്യാറുളള പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. റിമി ടോമിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഈസ്റ്റര്‍ നാളില്‍ സ്റ്റീഫന്‍ ദേവസ്യയുടെ കീബോര്‍ഡ് വായനയ്‌ക്കൊപ്പം Full Article
entertainment ജോര്‍ദാനില്‍ നിന്നും ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ! പൃഥ്വി എവിടെയെന്ന് ആരാധകര്‍ By malayalam.filmibeat.com Published On :: Sun, 12 Apr 2020 17:00:02 +0530 പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടൂജീവിതത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബെന്യാമിന്‍ ഏഴുതിയ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. പൃഥ്വിരാജിന്റെയും ബ്ലെസിയുടെയും കരിയറിലെ ഡ്രീം പ്രോജക്ട് കൂടിയാണ് സിനിമ. നേരത്തെ ചിത്രത്തിനായി 30 കിലോയോളം ശരീര ഭാരമാണ് നടന്‍ കുറിച്ചത്. അടുത്തിടെ പലവിധ പ്രതിസന്ധികളും ഉണ്ടായെങ്കിലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ടാണ് Full Article
entertainment ലൂസിഫര്‍ തെലുങ്കില്‍ ഒരുക്കാന്‍ സാഹോ സംവിധായകന്‍! സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി By malayalam.filmibeat.com Published On :: Sun, 12 Apr 2020 17:55:56 +0530 മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് ലൂസിഫര്‍. മികച്ച പ്രതികരണത്തൊടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമ. ആരാധകരും പ്രേക്ഷകരും ഒരേപോലെ ഏറ്റെടുത്ത ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മലയാള സിനിമാ ചരിത്രത്തില്‍ നാഴിക കല്ലായി മാറിയ സിനിമയാണ് ലൂസിഫര്‍ . പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്ന സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ Full Article
entertainment ഇന്‍സ്റ്റഗ്രാമില്‍ നിന്നും പുതിയ റെക്കോര്‍ഡുമായി ദുല്‍ഖര്‍ സല്‍മാന്‍! കൈയ്യടിച്ച് ആരാധകരും! കാണൂ By malayalam.filmibeat.com Published On :: Mon, 13 Apr 2020 09:07:47 +0530 ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ബുദ്ധിപരമായി അതില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ഏത് തരം കഥാപാത്രങ്ങളും Full Article
entertainment രണ്ട് പേര്‍ക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരം! അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ് By malayalam.filmibeat.com Published On :: Mon, 13 Apr 2020 10:22:05 +0530 കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ദേശീയ മാധ്യമങ്ങളും സിനിമ താരങ്ങളുമെല്ലാം തന്നെ കേരളത്തിന്റെ മാതൃകപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാമതായിരുന്ന കേരളം ഇപ്പോള്‍ താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരും കേരള മോഡല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിന്‍തുടരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ Full Article
entertainment മഞ്ജു വാര്യര്‍ക്കൊപ്പം ദീപ്തി സതിയും അനു മോഹനും! മധു വാര്യര്‍ നല്‍കിയ വേഷം നിസ്സാരമല്ല! By malayalam.filmibeat.com Published On :: Mon, 13 Apr 2020 10:43:23 +0530 മഞ്ജു വാര്യരുടെ സഹോദരനും അഭിനേതാവുമായ മധു വാര്യര്‍ സംവിധായകനാവുകയാണ്. നടനായാണ് തുടക്കം കുറിച്ചതെങ്കിലും സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്വപ്‌നം അദ്ദേഹം യാഥാര്‍ത്ഥമാക്കുകയാണ് ലളിതം സുന്ദരമെന്ന ചിത്രത്തിലൂടെ. അമ്മ ഹോം ക്വാറന്‍റൈനിലാണ്! ഭാര്യയും മോളും വീട്ടിലില്ല! ലോക് ഡൗണിനെക്കുറിച്ച് ടൊവിനോ തോമസ്! മഞ്ജു വാര്യരും ബിജു മേനോനുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. പൂജ Full Article
entertainment ആ ശബ്ദത്തിലെ കരുതല്‍ തന്ന ഊര്‍ജം! മോഹന്‍ലാല്‍ നേരിട്ട് വിളിച്ചു! അനുഭവം പങ്കുവെച്ച് മണിക്കുട്ടന്‍ By malayalam.filmibeat.com Published On :: Mon, 13 Apr 2020 12:12:19 +0530 യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണിയെന്ന സീരിയലിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. വിനയന്‍ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നുവെങ്കിലും വസരങ്ങളുടെ അഭാവം താരത്തെ അലട്ടുന്നുണ്ടായിരുന്നു. സിനിമയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളിലും സിസിഎല്ലിലുമെല്ലാം സജീവമായിരുന്നു താരം. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റിലീസുകളും ഷൂട്ടിംഗുമെല്ലാം Full Article
entertainment സ്വാസികയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്! പരാതി നല്‍കി നടി By malayalam.filmibeat.com Published On :: Mon, 13 Apr 2020 14:18:59 +0530 ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നടി സ്വാസിക. സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയല്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കൂടാതെ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ചിത്രത്തിലെ കഥാപാത്രവും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവമാണ് സ്വാസിക. നടിയുടെതായി Full Article
entertainment മിഥുന്‍ മാനുവല്‍ തോമസ് അച്ഛനായി! മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകന്‍, ചിത്രം പുറത്ത് By malayalam.filmibeat.com Published On :: Mon, 13 Apr 2020 17:17:04 +0530 അഞ്ചാം പാതിര എന്നൊരു ത്രില്ലര്‍ ചിത്രമിറക്കി കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക് ബസ്റ്റര്‍ മൂവിയായി മാറിയിരിക്കുകയാണ് അഞ്ചാം പാതിര. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ പ്രീമിയര്‍ അടുത്തിടെ നടന്നിരുന്നു. ഇതോടെ മിഥുനെ വാഴത്തി സോഷ്യല്‍ മീഡിയയും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം കിട്ടിയതിനെ കുറിച്ച് പറയുകയാണ് Full Article
entertainment യുവാക്കളോട് രക്തദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് സണ്ണി വെയ്ന്‍! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ By malayalam.filmibeat.com Published On :: Mon, 13 Apr 2020 17:53:22 +0530 കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയതിന് പിന്നാലെ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. കൊറോണ ബോധവല്‍ക്കരണവുമായി സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വീട്ടുവിശേഷങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ പോസ്റ്റുകളുമായും അധികപേരും എത്താറുണ്ട്. Full Article
entertainment പുറംലോക കാഴ്ചകള്‍ മിസ് ചെയ്യുന്നുണ്ട്,പക്ഷേ നമുക്ക് ഒന്നായി നിന്ന് പോരാടേണ്ട സമയമാണിത്: മീരാ നന്ദന്‍ By malayalam.filmibeat.com Published On :: Mon, 13 Apr 2020 20:20:42 +0530 നടിയായും അവതാരകയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് മീരാ നന്ദന്‍. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ മോളിവുഡില്‍ ഗായികയായും തിളങ്ങിയിരുന്നു മീരാ നന്ദന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം നിലവില്‍ ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ്. സിനിമ വിട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീരാ നന്ദന്‍. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം Full Article
entertainment അവരെ തിരിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്! ഞാനും ഒരു പ്രവാസിയുടെ മകനാണ്: അരുണ്‍ ഗോപി By malayalam.filmibeat.com Published On :: Tue, 14 Apr 2020 07:56:25 +0530 കൊവിഡ് 19 നെതിരെ പൊരുതുകയാണ് ലോകം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അത്യവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിങ്ങരുതെന്നുള്ള നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ലോക് ഡൗണായതിനാല്‍ നാട്ടിലേക്ക് എത്താനാവാതെ അന്യരാജ്യങ്ങളില്‍ കുരുങ്ങിപ്പോയവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അരുണ്‍ ഗോപി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സംവിധായകന്‍രെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. ആര്യയുടെ ജാന്‍ Full Article
entertainment സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന മന്ത്രമാകട്ടെ ചുണ്ടുകളില്‍! വിഷു ആശംസകളുമായി താരങ്ങള്‍! By malayalam.filmibeat.com Published On :: Tue, 14 Apr 2020 11:02:26 +0530 ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി മറ്റൊരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ച് വിഷു പുതുവര്‍ഷാരംഭമായും കണക്കാക്കപ്പെട്ടിരുന്നു. സമൃദ്ധിയിലേയ്ക്കും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടക്കുകയെന്നതാണ് വിഷുവിന്റെ സന്ദേശം. വിഷുക്കണിയും കൈനീട്ടവും വിഷുദിനത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളാണ്. കാര്‍ഷിക സംസ്‌കാരവുമായി അടുത്ത ബന്ധമാണ് വിഷുവിനുളളത്. ഇത്തവണത്തെ വലിയ ആഘോഷങ്ങളില്ലാതെയാണ് വിഷു മലയാളികള്‍ കൊണ്ടാടുന്നത്. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് കൂടുന്ന Full Article
entertainment ശോഭന, ഉര്‍വശി, മഞ്ജു വാര്യര്‍! മലയാള സിനിമയിലെ ഭാഗ്യനായികമാരെക്കുറിച്ച് ഭാഗ്യലക്ഷ്മി By malayalam.filmibeat.com Published On :: Tue, 14 Apr 2020 15:17:30 +0530 സ്‌ക്രീനില്‍ ഭാവപ്രകടനം നടത്തുന്ന നായികമാരില്‍ പലരും സ്വന്തം ശബ്ദത്തിലല്ല സംസാരിക്കാറുള്ളത്. ഡബ്ബിംഗിലൂടെയും അഭിനയത്തിലൂടെയും മറ്റ് പരിപാടികളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. മനോഹരമായ ശബ്ദവും സൗമ്യമായ പെരുമാറ്റവുമായാണ് താരമെത്താറുള്ളത്. വിധികര്‍ത്താവായും അവതാരകയായുമൊക്കെ ഭാഗ്യലക്ഷ്മി ടെലിവിഷന്‍ സ്‌ക്രീനില്‍ എത്താറുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരുമായി സംവദിച്ചിരുന്നു അവര്‍. മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ചുള്ള ചര്‍ച്ചയും ഇതില്‍ Full Article
entertainment അച്ഛാ അതല്ലേ എന്റെ അമ്മ...?! അരങ്ങേറ്റ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കാളിദാസ് By malayalam.filmibeat.com Published On :: Tue, 14 Apr 2020 16:05:33 +0530 ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് കാളിദാസ് ജയറാം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് എത്തിയത്. ബാലതാരമായുളള അരങ്ങേറ്റ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാളിദാസ് ജയറാം കാഴ്ചവെച്ചത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്ക് പിന്നാലെ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും Full Article
entertainment 'എന്റെ കൃഷ്ണന്‍'! വിഷുദിനത്തില്‍ മകനൊപ്പമുളള ചിത്രങ്ങളുമായി നവ്യാ നായര്‍ By malayalam.filmibeat.com Published On :: Tue, 14 Apr 2020 17:13:20 +0530 മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. നന്ദനത്തിലെ ബാലാമണിയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം കൂടിയാണ് നവ്യ, വിഷു ദിനത്തില്‍ നടിയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള ചിത്രങ്ങളായിരുന്നു നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത്തവണയും ട്രെഡീഷണല്‍ വസ്ത്രമൊക്കെ അണിഞ്ഞ് കണിയൊക്കെ ഒരുക്കിയാണ് നവ്യയുടെ വിഷു ആഘോഷം. Full Article
entertainment ഞാന്‍ ആരോടെലും കുറച്ച് ഗുണ്ടായിസം കാണിച്ചോട്ടെ പരമുപിളെള! സിംബമോന്റെ വീഡിയോ പങ്കുവെച്ച് സുരാജ് By malayalam.filmibeat.com Published On :: Tue, 14 Apr 2020 18:59:03 +0530 ദ ലയണ്‍ കിംഗ് ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ സിംബ എന്ന സിംഹക്കുട്ടിയുടെ കഥയാണ് പറഞ്ഞത്. ലോക് ഡൗണ്‍ കാലത്ത് സിംബയിലെ കഥാപാത്രങ്ങളെ വെച്ചുണ്ടാക്കിയ ഒരു കിടിലന്‍ ക്രിയേറ്റിവിറ്റി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലെ ഹാസ്യതാരങ്ങളുടെ ശബ്ദമാണ് വീഡിയോയില്‍ Full Article
entertainment ഭര്‍ത്താവിന് കോവിഡ് ലക്ഷണങ്ങള്‍! ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍ മടക്കി അയച്ചുവെന്ന് ശ്രിയ ശരണ്‍ By malayalam.filmibeat.com Published On :: Tue, 14 Apr 2020 19:43:21 +0530 നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാള്‍ ഗ്ലാമര്‍ റോളുകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമ വിട്ട നടി സോഷ്യല്‍ മീഡിയയിലാണ് കൂടുതല്‍ സജീവമായിരുന്നത്. സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം Full Article
entertainment രജിത് കുമാറിന് സിനിമയില്‍ നായകനാവാനുള്ള അവസരം ലഭിച്ചോ? ഡോക്ടറുടെ മറുപടി ഇങ്ങനെയാണ്! By malayalam.filmibeat.com Published On :: Wed, 15 Apr 2020 08:56:43 +0530 ബിഗ് ബോസ് സീസണ്‍ 2 ലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. വിവിധ വിഷയങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. ജീന്‍സ് വിവാദത്തെക്കുറിച്ച് ബിഗ് ബോസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു രജിത്തിനെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയത്. മറ്റുള്ളവരില്‍ നിന്ന് മാറി സ്വന്തമായി ഗെയിം കളിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ Full Article
entertainment 19കാരനായി സൂര്യയുടെ മേക്കോവര്‍! സുരരൈ പോട്രു മേക്കിങ് വീഡിയോ പുറത്ത് By malayalam.filmibeat.com Published On :: Wed, 15 Apr 2020 10:14:54 +0530 സിനിമകളില്‍ വേറിട്ട മേക്കോവറുകളില്‍ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് സൂര്യ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിന പ്രയത്‌നം ചെയ്യാറുളള താരം കൂടിയാണ് നടന്‍. വര്‍ഷങ്ങള്‍ മുന്‍പ് വാരണം ആയിരം എന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടത്തിലുളള കഥാപാത്രത്തിനായി സൂര്യ നടത്തിയ മേക്കാവര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ സുരരൈ പോട്രിന് വേണ്ടിയും മേക്കോവര്‍ നടത്തിയിരിക്കുകയാണ് സൂര്യ. {image-surya-1586925467.jpg Full Article
entertainment ഉണ്ടയിലെ വേഷം നഷ്ടപ്പെട്ടത്, മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ സ്വപ്‌നം: പ്രിയങ്ക നായര്‍ By malayalam.filmibeat.com Published On :: Mon, 16 Sep 2019 10:26:30 +0530 'ഞാന്‍ ജീവിക്കുന്നതും എന്നെ ജീവിപ്പിക്കുന്നതുമല്ലാം സിനിമയാണ്'... അത്രമേല്‍ ഇഷ്ടത്തോടെയാണ് പ്രിയങ്ക നായര്‍ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ സംസാരിച്ചു തുടങ്ങിയത്. ഒരു ജോലി മാത്രമല്ല എനിക്ക് സിനിമ.. അത് തന്റെ പാഷനാണെന്ന് പ്രിയങ്ക പറയുന്നു. പൊതുവെ മലയാളി നായികമാര്‍ മലയാളത്തില്‍ നാന്ദി കുറിച്ച് പിന്നെ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാകുകയാണ് പതിവ്. എന്നാല്‍ പ്രിയങ്ക തമിഴില്‍ Full Article
entertainment മൂന്ന് വർഷത്തെ കാത്തിരിപ്പ്! ദുൽഖറുമായുള്ള ആ സുവർണ നിമിഷത്തെ കുറിച്ച് അനശ്വര By malayalam.filmibeat.com Published On :: Mon, 16 Sep 2019 17:37:50 +0530 ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയും മികച്ച കഥാപാത്രങ്ങളലൂടെ നോളിവുഡ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരാണ് അനശ്വര രാജൻ. ഉദാഹരണം സൂജാതയിൽ മഞ്ജുവിന്റെ മകളായി അരങ്ങേറ്റം കുറിച്ച അനശ്വര പിന്നീട് മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തു വന്ന തണ്ണീർമത്തൻ ദിനങ്ങളിൽ പ്രധാന കഥാപാത്രത്തിൽ എത്തുകയും മികച്ച പ്രേക്ഷക Full Article
entertainment തിരക്കുകളെല്ലാം തീര്‍ത്ത് പ്രണവ് മോഹന്‍ലാലിനൊപ്പം! വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍! By malayalam.filmibeat.com Published On :: Sun, 29 Sep 2019 08:34:08 +0530 പാലക്കാടുള്ള ചിറ്റിലഞ്ചേരി എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയുമായാണ് ഇത്തവണ വിനീതും സംഘവും എത്തിയത്. മനോഹരത്തിന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു വിനീത് ശ്രീനിവാസന്‍ ഫില്‍മിബീറ്റുമായി സംസാരിച്ച് തുടങ്ങിയത്. തിരക്കഥ വായിച്ച് ഇഷ്ടമായതിന് ശേഷമാണ് താന്‍ ഡേറ്റ് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു. നമ്മെ പിടിച്ച് നിര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. ദീപക്കിന്റേയും ബേസിലിന്റേയും വളര്‍ച്ച കാണുമ്പോള്‍ സന്തോഷമുണ്ട്. മലയാള സിനിമ Full Article
entertainment 2 മണിക്കൂറില്‍ ഒരു സിനിമ! വിപ്ലവത്തിലൂടെ ഗിന്നസ് റെക്കോര്‍ഡ്! അനുഭവം പങ്കുവെച്ച് എറിക് ജോണ്‍സണ്‍! By malayalam.filmibeat.com Published On :: Tue, 01 Oct 2019 13:32:00 +0530 പുതുപുത്തന്‍ സങ്കേതിക വിദ്യകള്‍ അരങ്ങുവാഴുന്ന ഇന്നത്തെക്കാലത്ത് സിനിമാമേഖലയിലും അത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രകടമാണ്. ദൃശ്യമികവിലും പാട്ടിലും പശ്ചാത്തല സംഗീതത്തിലുമൊക്കെ മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. മാസങ്ങളോളമെടുത്താണ് പലരും സിനിമ ചിത്രീകരിക്കുന്നത്. അക്കാര്യത്തിലാണ് വിപ്ലവമെന്ന സിനിമ വ്യത്യസ്തമാവുന്നത്. 2 മണിക്കൂര്‍ കൊണ്ട് ഒറ്റഷോട്ടില്‍ ചിത്രീകരിച്ച സിനിമയായ വിപ്ലവത്തെത്തേടി ഗിന്നസ് റെക്കോര്‍ഡ് നേട്ടവും എത്തിയിരുന്നു. റിലീസിന് മുന്‍പ് തന്നെ സിനിമയുടെ ട്രെയിലര്‍ ശ്രദ്ധേയമായി Full Article
entertainment അജു വര്‍ഗീസ് തിരക്കഥാകൃത്താവുന്നു! ആദ്യരാത്രിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ By malayalam.filmibeat.com Published On :: Tue, 01 Oct 2019 14:17:05 +0530 ഓണം റിലീസ് ചിത്രങ്ങളുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് അജു വര്‍ഗീസ്. ലവ് ആക്ഷന്‍ ഡ്രാമ,ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകള്‍ നടന്റെതായി പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. നിര്‍മ്മാതാവായുളള തുടക്കം ഗംഭീരമാക്കികൊണ്ടാണ് അജു മുന്നേറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ 50 കോടി ക്ലബില്‍ എത്തിയതായുളള വിവരം പുറത്തുവന്നത്. നിര്‍മ്മാതാവിന് പിന്നാലെ തിരക്കഥാകൃത്തായും തുടക്കം കുറിക്കാനുളള Full Article
entertainment മികച്ച എന്‍ട്രി തന്നെ! താന്‍ കാരണം സിനിമ മോശമാവരുതെന്ന ആഗ്രഹമുണ്ടായിരുന്നു: മഞ്ജു വാര്യര്‍! By malayalam.filmibeat.com Published On :: Tue, 15 Oct 2019 12:28:39 +0530 നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് മഞ്ജു വാര്യര്‍ തമിഴ് സിനിമയുമായി എത്തിയത്. വെട്രിമാരന്‍-ധനുഷ് കൂ്ട്ടുകെട്ടില്‍ പിറന്ന അസുരന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ മഞ്ജു ഭാവത്തെക്കുറിച്ച് വാചാലരായി എത്തിക്കൊണ്ടിരിക്കുകയാണ് തമിഴകവും. താരങ്ങളും ആരാധകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ് അസുരനെ. താനൊരുപാട് ഇഷ്ടപ്പെടുന്നവര്‍ക്കൊപ്പം തുടക്കം കുറിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരം നേരത്തെ എത്തിയത്. ഫില്‍മിബീറ്റ് തമിഴിന് നല്‍കിയ അഭിമുഖത്തിനിടയിലും താരം വാചാലയായത് Full Article
entertainment യഥാര്‍ഥ കഥ സിനിമയാക്കുമ്പോള്‍, വികൃതി സംവിധായകന്‍ എം സി ജോസഫ് മനസ് തുറക്കുന്നു By malayalam.filmibeat.com Published On :: Wed, 23 Oct 2019 16:23:37 +0530 സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് വികൃതി. ഒക്ടോബര്‍ ആദ്യ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ വികൃതിയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴും തിയറ്ററുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുകയാണ്. കൊച്ചി മെട്രോയില്‍ കിടന്ന് ഉറങ്ങിയ ഏല്‍ദോ എന്ന അംഗപരിമിതനെ മദ്യപിച്ച് ബോധരഹിതനായി കിടക്കുകയാണെന്ന് ആരോപിച്ച് സാമൂഹ്യ Full Article
entertainment അദ്ദേഹം ഒരു വേഷം തന്നെന്ന് കരുതി അത് ചെയ്യാന്‍ ചാടി വീഴുകയൊന്നുമില്ല,മനസ് തുറന്ന് ബിനീഷ് ബാസ്റ്റിന്‍ By malayalam.filmibeat.com Published On :: Sat, 02 Nov 2019 14:18:29 +0530 ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുന്ന സമയം ആണിപ്പോള്‍. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയ്ക്കിടെ ബിനീഷിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് താന്‍ ആദ്യമായി ഒരു ചടങ്ങില്‍ അധിക്ഷേപിക്കപ്പെട്ടു എന്നു പറഞ്ഞുകൊണ്ടുളള ബിനീഷിന്റെ വീഡിയോ വൈറലായിരുന്നു. പിന്നീട് ബിനീഷിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ Full Article
entertainment എട്ടില്‍ റിലീസ് ചെയ്യില്ല, എട്ടിന്റെ പണിയാണ്! ട്വന്റി ട്വന്റി 2 ഉണ്ടോ? രസകരമായ ഉത്തരവുമായി ദിലീപ് By malayalam.filmibeat.com Published On :: Thu, 14 Nov 2019 12:42:07 +0530 ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ജാക്ക് ആന്‍ഡ് ഡാനിയേല്‍ റിലീസിനെത്തുന്ന സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. നവംബര്‍ പതിനഞ്ചിനാണ് റിലീസ്. സ്പീഡ് ട്രാക്കിന് ശേഷം ദിലീപിനെ നായകനാക്കി എസ്എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന സിനിമയില്‍ തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയാണ് മറ്റൊരു നായകനായിട്ടെത്തുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളെല്ലാം വലിയ പ്രതീക്ഷ നല്‍കിയതോടെ ദിലീപ് Full Article
entertainment സ്റ്റാന്‍ഡ് അപ്പിലെ നിമിഷ സജയനെക്കുറിച്ച് രജിഷ പറഞ്ഞത്! വീഡിയോ കാണാം By malayalam.filmibeat.com Published On :: Fri, 15 Nov 2019 14:43:03 +0530 അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെയുളള സംസ്ഥാന പുരസ്‌കാര നേട്ടം നടിയെ മുന്‍നിര നായികയായി ഉയര്‍ത്തിയിരുന്നു. അനുരാഗ കരിക്കിന്‍ വെളളത്തിലെ എലി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിച്ചത്. തുടര്‍ന്ന് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നീ സിനിമകളില്‍ അഭിനയിച്ച രജിഷ Full Article
entertainment മമ്മൂക്കയുടെ മാമാങ്കത്തിലെ ചുരികച്ചൂരും ലൗ ഫാക്ടറും! വിശേഷങ്ങള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍! By malayalam.filmibeat.com Published On :: Thu, 28 Nov 2019 13:26:26 +0530 മലയാളം ഇതുവരെ കാണാത്ത റിലീസിംഗ് മഹോത്സവമായി മാമാങ്കം ഡിസംബര്‍ 12ന് തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ മമ്മൂക്കയുടെ ചാവേര്‍ വീര്യമടക്കമുള്ള കാര്യങ്ങളും കൂടെ ലാലേട്ടനുമായുള്ള ആഗ്രഹങ്ങളും പങ്കുവെക്കുന്ന മോളിവുഡിന്റെ 'മസിലളിയന്‍' മേപ്പടിയാന് വേണ്ടി ബോഡി ട്രാന്‍ഫോമേഷനിലാണ്. മാധവന്‍കുട്ടി, നാരായണണ്‍ കുട്ടി എന്നീ പേരുകളിലുള്ള തന്റെ വീട്ടിലെ കോഴി 'ചങ്കുകളെ' സോഷ്യല്‍ മീഡിയയില്‍ മെന്‍ഷന്‍ ചെയ്ത, ഫുട്‌ബോള്‍ വാങ്ങാന്‍ പിരിവിനിറങ്ങിയ കുട്ടികളെ Full Article
entertainment ഉപ്പും മുളകും ഹിറ്റാകാൻ കാരണം ഇതാണ്! വെളിപ്പെടുത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലു By malayalam.filmibeat.com Published On :: Sun, 01 Dec 2019 08:57:16 +0530 ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ബിജു സോപാനം. സ്വന്തം പേരിനെക്കാലും ബാലു എന്ന പേരിലാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടത്. മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് ബിജു സോപാനം. ഉപ്പും മുളകും എന്ന പരമ്പരയാണ് താരത്തിന് ബിഗ് സ്ക്രീൻ മികച്ച എൻട്രി നൽകിയത്. കോമഡി കഥാപാത്രങ്ങൾ മാത്രമല്ല എല്ലാത്തരം കഥാപാത്രങ്ങളും Full Article
entertainment ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധിക! മെഗാസ്റ്റാറിനെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചും പ്രാചി ടെഹ്ലാന്‍ By malayalam.filmibeat.com Published On :: Wed, 11 Dec 2019 15:55:33 +0530 മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം നാളെ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ എത്തുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ എം പദ്മകുമാറിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയായ മാമാങ്കം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മാമാങ്കത്തില്‍ നായികയായി എത്തുന്നത് പ്രാചി ടെഹ്ലാനാണ്. ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയതിന്റെ അനുഭവം നടി ഫില്‍മീബീറ്റിനോട് പങ്കുവെച്ചിരുന്നു. Full Article
entertainment ലൂസിഫറിലെ ലാലേട്ടന്റെ ചവിട്ട് വഴിത്തിരിവായെന്ന് ജോണ്‍ വിജയ്! നടന്‍ പറഞ്ഞത് കാണാം By malayalam.filmibeat.com Published On :: Mon, 16 Dec 2019 17:41:18 +0530 ലൂസിഫറിലെ മയില്‍വാഹനം എന്ന കഥാപാത്രത്തിലൂടെ ഇക്കൊല്ലം തിളങ്ങിയ താരമാണ് ജോണ്‍ വിജയ്. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചിട്ടുളള താരത്തിന് ലൂസിഫറിലെ റോള്‍ വഴിത്തിരിവായി മാറിയിരുന്നു. സിനിമയില്‍ മോഹന്‍ലാലും ജോണ്‍ വിജയും തമ്മിലുളള രംഗം തിയ്യേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്ന സമയത്ത് സ്റ്റീഫന്‍ നെടുമ്പളളി ജോണിന്റെ കഥാപാത്രത്തിന്റെ നെഞ്ചത്ത് ചവിട്ടുന്ന സീനായിരുന്നു അത്. ലൂസിഫറിലെ Full Article
entertainment ഞാനൊരു പുരുഷ വിദ്വേഷിയല്ല! വിവാദങ്ങളിൽ പ്രതികരിച്ച് നടി ദിവ്യ ഗോപിനാഥ് By malayalam.filmibeat.com Published On :: Mon, 16 Dec 2019 18:31:11 +0530 മാന്‍ഹോളി'ന് ശേഷം വിധു വിൻസെൻറ് സംവിധാനം ചെയ്‌ത ചിത്രമാണ് സ്റ്റാൻഡ് അപ്പ്. ഒരു സ്റ്റാൻഡ് അപ്പ് കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യ നേടി തിയേറ്ററുകളിൽ വിജയം കൊയ്യുകയാണ്. ബലാത്സംഗത്തിനു ശേഷം അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രി കടന്നു പോകുന്ന വെര്‍ബല്‍ റേപ്, മെഡിക്കല്‍ ചെക്കപ്പ് പോലുള്ള മലയാള സിനിമ അധികം കടന്നുചെല്ലാത്ത മേഖലകളിലൂടെയാണ് Full Article
entertainment കടുത്ത പ്രതിസന്ധിക്കിടയിലും അഭിനയം ആഘോഷമാക്കി ഷെയ്ന്‍ നിഗം! വലിയ പെരുന്നാളിനെക്കുറിച്ച് പറഞ്ഞത്? By malayalam.filmibeat.com Published On :: Wed, 18 Dec 2019 13:02:34 +0530 വലിയ പെരുന്നാളുമായാണ് ഷെയ്ന്‍ നിഗം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അഷ്‌കര്‍ എന്ന കഥാപാത്രത്തെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് താരം പറയുന്നു. ഹിമിക ബോസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൂജ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. അഷ്‌കറും പൂജയും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഷെയ്‌നിനൊപ്പമുള്ള അഭിനയം രസകരമായിരുന്നു. ഒരു വര്‍ഷമായി തങ്ങള്‍ ഈ സിനിമയ്ക്ക് പുറകിലാണ്. 135 ദിവസമെടുത്താണ് Full Article
entertainment തിരക്കഥ വായിച്ച ശേഷം ആദ്യം മനസില്‍ വന്നത് ജിത്തു സര്‍! തമ്പിയെക്കുറിച്ച് കാര്‍ത്തി By malayalam.filmibeat.com Published On :: Wed, 18 Dec 2019 17:08:17 +0530 കാര്‍ത്തിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് തമ്പി. ജ്യോതികയും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ക്രിസ്മസിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നിഖില വിമല്‍ നായികയാവുന്ന ചിത്രത്തില്‍ സത്യരാജ്, അന്‍സണ്‍ പോള്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പാപനാശത്തിന് പിന്നാലെ ഫാമിലി ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഇത്തവണയും സംവിധായകന്‍ എത്തുന്നത്. തമ്പിയുടെ വിശേഷങ്ങള്‍ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ Full Article
entertainment മഞ്ജു വാര്യറിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസിന്‍റെ ത്രില്ലര്‍ ചിത്രം! By malayalam.filmibeat.com Published On :: Sat, 21 Dec 2019 14:57:52 +0530 കാത്തിരിപ്പിന് വിരാമമിട്ട് പ്രതി പൂവന്‍ കോഴി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സംവിധായകനായി മാത്രമല്ല ഇത്തവണ വില്ലനായും എത്തിയിരിക്കുകയാണ് അദ്ദേഹം. ആന്റപ്പനും മാധുരിയുമൊക്കെ ഇനി നിങ്ങളുടേതാണ്, നിങ്ങളാണ് ഇനി സിനിമയെ വിലയിരുത്തേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷം പങ്കുവെച്ചത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു. എല്ലാ സിനിമകളും ഞങ്ങളൊരുമിച്ചാണ് കാണാറുള്ളത്. സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് പറഞ്ഞ് കേട്ടപ്പോള്‍ ഒരുപാട് Full Article
entertainment അനിയത്തിപ്രാവ് പോലുളള റൊമാന്റിക് ചിത്രങ്ങള്‍ ഇനി ചെയ്യുമോ? ചാക്കോച്ചന്റെ മറുപടി കാണാം By malayalam.filmibeat.com Published On :: Fri, 10 Jan 2020 12:03:31 +0530 മലയാളത്തില്‍ അനിയത്തിപ്രാവ്,നിറം പോലുളള ചിത്രങ്ങളിലൂടെ റൊമാന്റിക്ക് ഹീറോ ആയി തിളങ്ങിയിട്ടുളള താരമാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് നിരവധി ആരാധികമാരുളള താരം കൂടിയായിരുന്നു ചാക്കോച്ചന്‍. അനിയത്തി പ്രാവ് വലിയ വിജയമായ ശേഷമാണ് നടന്‍ തരംഗമായത്. അനിയത്തി പ്രാവിന് പിന്നാലെ വന്ന നടന്റെ മറ്റു ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. മോളിവുഡിലേക്കുളള തിരിച്ചുവരവില്‍ റൊമാന്റിക്ക് ട്രാക്കില്‍ നിന്നുംമാറി വൃത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് ചാക്കോച്ചന്‍ ചെയ്തത്. Full Article
entertainment മമ്മൂക്കയോട് അതേക്കുറിച്ച് പറഞ്ഞിരുന്നു! അമ്മ ഷോയ്ക്കിടയിലെ സംഭവത്തെക്കുറിച്ച് നമിത പ്രമോദ്! By malayalam.filmibeat.com Published On :: Wed, 15 Jan 2020 11:24:53 +0530 ട്രാഫിക്കിലൂടെയാണ് നമിത പ്രമോദ് ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറിയത്. നായികയായി മാറിയതോടെ താരത്തിന് നിരവദി അവസരങ്ങളാണ് ലഭിച്ചത്. എല്ലാതരം കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും നമിതയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നമിത കാര്യങ്ങള്‍ പങ്കുവെച്ചത്. മലയാള സിനിമയില്‍ തനിക്കേറെ Full Article
entertainment നല്ല സിനിമ കൊടുത്താല്‍ മലയാളികള്‍ സ്വീകരിക്കും! അല്‍ മല്ലുവിനെക്കുറിച്ച് ബോബന്‍ സാമുവല്‍ By malayalam.filmibeat.com Published On :: Fri, 17 Jan 2020 18:12:54 +0530 ജനപ്രിയന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ബോബന്‍ സാമുവല്‍. ആദ്യ ചിത്രം തന്നെ ഹിറ്റാക്കി കൊണ്ടാണ് സംവിധായകന്‍ മോളിവുഡിലേക്കുളള വരവറിയിച്ചത്. ജയസൂര്യ ചിത്രത്തിന് ശേഷം റോമന്‍സ് എന്ന സിനിമയും സംവിധായകന്റെതായി വലിയ വിജയം നേടിയിരുന്നു. തുടര്‍ന്ന് ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നീ ചിത്രങ്ങളും ബോബന്‍ സാമുവലിന്റെതായി പുറത്തിറങ്ങി. സംവിധായകന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ Full Article
entertainment ആര്യ തന്ന സാരിയാണിത്! ഫുക്രു അങ്ങനെ പറയുമെന്ന് കരുതിയില്ല, ബിഗ് ബോസിനെ കുറിച്ച് നടി രാജിനി ചാണ്ടി By malayalam.filmibeat.com Published On :: Sun, 26 Jan 2020 16:32:20 +0530 ബിഗ് ബോസ് രണ്ടാം സീസണ്‍ വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ ആദ്യമെത്തിയ മത്സരാര്‍ഥി രാജിനി ചാണ്ടിയായിരുന്നു. ഒരു മുത്തശ്ശിഖദ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാജിനി ചാണ്ടി തന്നെയാണ് ആദ്യം പുറത്ത് പോയ മത്സരാര്‍ഥിയും. പുറത്ത് വന്നതിന് ശേഷം ബിഗ് ബോസ് അനുഭവങ്ങള്‍ നടി തുറന്ന് പറഞ്ഞിരുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലും ബിഗ് ബോസിലെ Full Article
entertainment മറിയം വന്നു വിളക്കൂതി: പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ By malayalam.filmibeat.com Published On :: Thu, 30 Jan 2020 21:14:12 +0530 തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു പ്രേമം. ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ശ്രദ്ധനേടുകയുണ്ടായി. ഇപ്പോൾ വീണ്ടും പ്രേമത്തിലൂടെ താരങ്ങളെല്ലാം ഒരുമിക്കുകയാണ്, 'മറിയം വന്ന് വിളക്കൂതി' എന്ന പുതിയ ചിത്രത്തിലൂടെ. ജനുവരി 31 ന് ചിത്രം പ്രദർശനത്തിനെത്തും. ഇതേസമയം, തിയേറ്ററുകളിൽ സിനിമ എത്തും മുൻപ് മറിയം ടീമിന് പ്രേക്ഷകരോട് ഒരു കാര്യം പറയാനുണ്ട് — പ്രേമം Full Article
entertainment അന്വേഷണത്തിലെ സോണിയെക്കുറിച്ച് ലെന! പതിവ് ഫോര്‍മാറ്റിലെ ത്രില്ലറല്ല! വിശേഷങ്ങളുമായി താരം! By malayalam.filmibeat.com Published On :: Fri, 31 Jan 2020 11:59:12 +0530 വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ അഭിനേത്രിയാണ് ലെന. അന്വേഷണമെന്ന പ്രശോഭ് വിജയന്‍ ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നാളുകള്‍ക്ക് ശേഷമാണ് ഇത്രയും ശക്തമായൊരു കഥാപാത്രം തനിക്ക് ലഭിച്ചതെന്ന് ലെന പറയുന്നു. പുതിയ സിനിമയായ ആര്‍ട്ടിക്കിള്‍ 21 ന്റെ ഷൂട്ടിംഗ് തിരക്കിനിടയിലായിരുന്നു ലെന ഫില്‍മിബീറ്റിനോട് സംസാരിച്ചത്. കാത്തിരിപ്പിന് വിരാമമിട്ട് അന്വേഷണം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ടീസറും ട്രെയിലറും Full Article
entertainment എന്റെ മനസില്‍ വരുന്ന പാട്ടാണത്, സ്വന്തം പാട്ട്! അയ്യപ്പനും കോശിയും ഗാനത്തെക്കുറിച്ച് നഞ്ചമ്മ By malayalam.filmibeat.com Published On :: Thu, 06 Feb 2020 14:35:12 +0530 പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒന്നിച്ച എറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നഞ്ചമ്മ പാടിയ കലക്കാത്ത എന്ന ടൈറ്റില്‍ സോംഗാണ് സംഗീതാസ്വാദാകരുടെ മനസില്‍ ഇടംപിടിച്ചത്. പാടത്തും പറമ്പിലുമൊക്ക സ്ഥിരം പാടിനടക്കുന്ന ഒരു പാട്ടാണ് നഞ്ചമ്മ ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്. ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ചിരിക്കുകയാണ് നഞ്ചമ്മ. ഗാനത്തിന്റെ Full Article
entertainment ശരിക്കും ആദിവാസിയാണോ എന്ന് പലരും ചോദിച്ചു: ഫില്‍മിബീറ്റിനോട് അയ്യപ്പനും കോശിയും നായിക By malayalam.filmibeat.com Published On :: Mon, 17 Feb 2020 17:10:09 +0530 പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സച്ചി സംവിധാനം ചെയ്ത സിനിമയ്ക്ക് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ പൃഥ്വിയ്ക്കും ബിജു മേനോനും പുറമെ മറ്റു താരങ്ങളും കൈയ്യടി നേടിയിരുന്നു. സിനിമയില്‍ അയ്യപ്പന്‍ നായരുടെ ഭാര്യയായി അഭിനയിച്ച നടി ഗൗരി നന്ദയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. ബോള്‍ഡായിട്ടുളള Full Article
entertainment ഉമാശങ്കരി തിരിച്ചുവരുന്നു! രണ്ടാംവട്ടമാണ് ഭാഗ്യലക്ഷ്മിയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് സ്വരൂപ് By malayalam.filmibeat.com Published On :: Tue, 25 Feb 2020 15:43:30 +0530 തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായ താരങ്ങളിലൊരാളായ സ്വരൂപ് സംവിധാനത്തില്‍ തുടക്കം കുറിക്കുകയാണ്. ഭാഗ്യലക്ഷ്മി എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ തിരക്കുകളിലാണ് അദ്ദേഹം. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരിലൊരാളായ ഉമാശങ്കരിയെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയെന്ന ദൗത്യവും ഏറ്റെടുത്തിരിക്കുകയാണ് സ്വരൂപ്. ഷോര്‍ട്ട് ഫിലം ചിത്രീകരണത്തിനിടയില്‍ ഇരുവരും ഒരുമിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഉമാശങ്കരിയെ എടുത്തുയര്‍ത്തി വട്ടം ചുറ്റുന്ന Full Article